കറുത്ത ആംബാൻഡും സ്കൂൾ ബാഗുകളുമായി ഇറാൻ ഫുട്ബോൾ ടീം; മൈതാനത്ത് വൈകാരിക രംഗങ്ങൾ

ഇറാൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ അവിടുത്തെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് കറുത്ത ആംബാൻഡ് ധരിച്ചും സ്കൂൾ ബാഗുകൾ പിടിച്ചും മൈതാനത്തെത്തി ഇറാൻ പുരുഷ ദേശീയ ടീം

ഇറാൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ അവിടുത്തെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കറുത്ത ആംബാൻഡ് ധരിച്ചും സ്കൂൾ ബാഗുകൾ പിടിച്ചും മൈതാനത്തെത്തി ഇറാൻ പുരുഷ ദേശീയ ടീം. നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചപ്പോഴാണ് ടീം ഈ പ്രതിഷേധം നടത്തിയത്.

തുർക്കിയിലെ ബെലെക്കിൽ മത്സരത്തിന് മുൻപായി എല്ലാ ഇറാൻ താരങ്ങളും പിങ്ക്, പുർപ്ളേ എന്നി നിറത്തിലുള്ള സ്കൂൾ ബാഗുകൾ പിടിച്ചുകൊണ്ടായിരുന്നു മൈതാനത്തെത്തിയത്. 'അമേരിക്കൻ ആക്രമണത്തത്തിൽ കൊല്ലപ്പെട്ട 165 പെൺകുട്ടികളുടെ സ്മരണക്കായാണ് താരങ്ങൾ കറുത്ത ആംബാൻഡ്‌ ധരിച്ചതെന്നും ഒപ്പം സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്തവച്ചത്' ടീം മീഡിയ ഓഫീസർ പറഞ്ഞു. ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഇതുവരെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.

ജൂൺ 12 മുതൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നി രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാൻ യോഗ്യത നേടിയിട്ടുണ്ടെങ്കിലും അവരുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെയാണ് തുടരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂടികാട്ടി ഇറാൻ ടീം പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. അതിന് പിന്നാലെ ഇറാൻ ടീമിന്റെ സുരക്ഷ ഉറപ്പിക്കാൻ കഴിയാതായതോടെ താരങ്ങളെ അമേരിക്കയിലേക്ക് അയക്കില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് വ്യക്തമാക്കി. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള ഇറാന്റെ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താൻ ഫിഫയുടെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യതയും വളരെ കുറവാണെന്നാണ് പുറത്ത് വരുന്ന സൂചന.

Content highlight: Iran football players hold school bags in memory of girls who killed in bombing

To advertise here,contact us