തുടർതോല്‍വികൾ മാത്രം ഫലം; കോച്ച് കറ്റാലയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്സ്, തീരുമാനം ഉടനെന്ന് റിപ്പോർട്ട്

സീസണില്‍ ഒരു മത്സരത്തില്‍ പോലും ബ്ലാസ്‌റ്റേഴ്സ് ഇതുവരെ വിജയിച്ചിട്ടില്ല

മുഖ്യപരിശീലകന്‍ ഡേവിഡ് കറ്റാലയെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വികള്‍ തുടര്‍ക്കഥയായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കടുത്ത നീക്കത്തിനൊരുങ്ങുന്നത്. 48 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഎസ്എല്ലില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോടും ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ അതിദയനീയ പരാജയമാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. സീസണില്‍ ഒരു മത്സരത്തില്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ വിജയിച്ചിട്ടില്ല.

After securing just 1 point from possible 18, it’s becoming increasingly difficult for David Catala to continue as coach at Kerala Blasters. Decision within the next 48 hours.#IndianFootball #ISL #KBFC pic.twitter.com/1L2yKr6U2a

ആറ് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പഞ്ചാബിനെതിരായ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് 14 ടീമുകള്‍ ഉള്‍കൊള്ളുന്ന പോയിന്റ് ടേബിളില്‍ 13-ാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എതിരാളികളായ പഞ്ചാബ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനവും നേടിയാണ് കേരളം വിട്ടത്.

Content Highlights: No win in ISL 2026: Kerala Blasters set to part ways with head coach David Catala, Reports

To advertise here,contact us