

ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. പെരുന്നാള്‍ ദിനത്തില്‍ നടന്ന മത്സരത്തില്‍ ഡെംപോ എഫ്സിയെ കീഴടക്കിയാണ് ഗോകുലം വിജയിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മലബാറിയന്‍സ് സ്വന്തമാക്കിയത്.
19-ാം മിനിറ്റില്‍ മോസസ് ലാറിന്സുവാലയാണ് ഗോകുലത്തിന്റെ ആദ്യഗോള്‍ വലയിലാക്കിയത്. 83-ാം മിനിറ്റില്‍ മിര്‍ജലോള്‍ കാസിമോവാണ് ഗോകുലത്തിന്റെ സ്കോര്‍ ഇരട്ടിയാക്കിയത്.
Content Highlights: IFL 2025-26: Gokulum Kerala beats SC Dempo and registers first win of the season