യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്ന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും. അറ്റലാന്റയെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ കരുത്ത് കാട്ടിയതെങ്കിൽ പോരാട്ടവീര്യവുമായി എത്തിയ ടോട്ടൻഹാമിനെ തളച്ചാണ് അത്ലറ്റിക്കോ മുന്നേറിയത്.
ആദ്യ പാദത്തിൽ 6 -1 ന്റെ വൻ വിജയം നേടിയിരുന്ന ബയേൺ 4 -1 നാണ് രണ്ടാം പാദത്തിൽ വിജയിച്ചു കയറിയത്. ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയപ്പോൾ ലെന്നറ്റ് കാൾ, ലൂയീസ് ഡയസ് എന്നിവർ ഓരോ ഗോൾ നേടി. ലാസർ സമർദ്ദിക് ആണ് അറ്റലാന്റയുടെ ആശ്വാസ ഗോൾ നേടിയത്.
രണ്ടാം പാദത്തിൽ ടോട്ടൻഹാം വിജയിച്ചെങ്കിലും ആദ്യ പാദത്തിലെ 5-2 വിജയത്തിന്റെ ബലത്തിൽ അത്ലറ്റിക്കോ ക്വാർട്ടറിലേക്ക് മുന്നേറി.സ്കോർ: ടോട്ടൻഹാം 3 - 2 അത്ലറ്റിക്കോ (ആകെ സ്കോർ: 5-7). ടോട്ടൻഹാമിനായി റാൻഡൽ കോളോ മുവാനി, സാവി സിമ്മൺസ് (രണ്ട് ഗോൾ) എന്നിവർ സ്കോർ ചെയ്തു. അത്ലറ്റിക്കോയ്ക്കായി ഹൂലിയൻ അൽവാരസ്, ഡേവിഡ് ഹാൻകോ എന്നിവർ ഗോളുകൾ നേടി.
Content Highlights: ucl-2026 bayern munich vs real vmadrid atletico vs barcelona quarter finals