യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ പി എസ് ജിക്ക് തകർപ്പൻ വിജയം. പാരീസിലെ പാർക് ഡെസ് പ്രിൻസസിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 5-2 എന്ന സ്കോറിനാണ് പി എസ് ജി ചെൽസിയെ തകർത്തത്.
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഖ്വിച്ച ക്വാരത്സ്ഖെലിയയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിക്ക് വലിയ വിജയം സമ്മാനിച്ചത്.
രണ്ട് തവണ ഗോൾ വഴങ്ങിയിട്ടും മാലോ ഗസ്റ്റോയിലൂടെയും എൻസോ ഫെർണാണ്ടസിലൂടെയും ചെൽസി മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാൽ 74-ാം മിനിറ്റിലെ വിറ്റിഞ്ഞയുടെ ഗോൾ അവർക്ക് തിരിച്ചടിയായി. ശേഷമായിരുന്നു ക്വാരത്സ്ഖെലിയയുടെ ഇരട്ട ഗോളുകൾ.
വിറ്റിഞ്ഞയ്ക്കും ക്വാരത്സ്ഖെലിയയ്ക്കും മുന്നേ ബാർക്കോള, ഡെംബെലെ എന്നിവരാണ് പി എസ് ജിക്കായി ഗോൾ നേടിയത്. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കും.
Content Highlights:kvaratskhelia double as psg beat chelsea in champions league