യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ആദ്യ പാദത്തിൽ ജർമ്മൻ ക്ലബ് ബയർ ലെവർകൂസനോട് സമനില വഴങ്ങി ആഴ്സണൽ. ലെവർകൂസന്റെ തട്ടകമായ ബയറീനയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുൻ ലെവർകൂസൻ താരം കൂടിയായ കൈ ഹാവെർട്സ് നേടിയ പെനാൽറ്റി ഗോളാണ് ആഴ്സണലിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. റോബർട്ട് ആൻഡ്രിച്ച് ആണ് ലെവർകൂസൻറെ ഗോൾ സ്കോറർ.
ഈ സമനിലയോടെ ആഴ്സണലിന് രണ്ടാം പാദത്തിൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ജയിച്ചാൽ ക്വാർട്ടറിലേക്ക് മുന്നേറാം. മാർച്ച് 17-നാണ് രണ്ടാം പാദ മത്സരം നടക്കുക.
Content Highlights:arsenal vs bayer leverkusen ucl 2026 draw