ആദ്യ ജയം തേടി കൊച്ചിയിൽ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്റർകാശിക്കെതിരെ

ഇന്റർകാശിക്കെതിരെ വൈകിട്ട് 5നാണ് മത്സരം.

ഐ എസ് എൽ പുതിയ സീസണിന്റ ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ വിജയത്തിനായി ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു. ഇന്റർകാശിക്കെതിരെ വൈകിട്ട് 5നാണ് മത്സരം.

ഫെബ്രുവരി 14ന് നടന്ന കന്നി മത്സരത്തിൽ മോഹൻ ബഗാനാണ് എതിരില്ലാത്ത രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്. കഴിഞ്ഞയാഴ്ച മുംബൈ സിറ്റിയും എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പടയെ സ്വന്തം തട്ടകത്തിൽ തകർത്തെറിഞ്ഞു.

സീസണിലെ രണ്ടാം ഹോം മാച്ചിലെങ്കിലും ജയം സ്വന്തമാക്കണമെന്ന വാശിയിലാണ് ടീം. ഇതിനിടെ അരങ്ങേറിയ ഹോം ഗ്രൗണ്ട് വാടക സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചതും ഒത്തുതീർപ്പിലെത്തിയതും ടീമിനും ആരാധകർക്കും ആശ്വാസം പകരുന്നുണ്ട്.

ഐ.എസ്.എല്ലിൽ ഈ സീസണിൽ അരങ്ങേറിയ ഇന്റർ കാശിക്കും ജയം തന്നെയാണ് സ്വപ്നം. ആദ്യ മത്സരത്തിൽ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ എഫ്.സി ഗോവയെ 1-1നും പിറകെ ഒഡിഷയെ ആരും ഗോളടിക്കാതെയും സമനിലയിൽ പിടിച്ചാണ് ടീമിന്റെ വരവ്.

Content Highlights: ISL 2026; Kerala Blasters vs Inter kashi

To advertise here,contact us