ഫുള്‍ഹാമിനെയും വീഴ്ത്തി; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പടയോട്ടം

ഫുള്‍ഹാമിനെതിരായ വിജയത്തോടെ ആഴ്‌സണനലുമായുള്ള പോയിന്റ് വ്യത്യാസം വെറും മൂന്നായി കുറക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പടയോട്ടം. ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. സെമെന്യോ (24'), ഒറെയ്ലി (30'), ഹാലണ്ട് (39') എന്നിവരുടെ ഗോളുകളിലാണ് സിറ്റി വിജയം ഉറപ്പിച്ചത്.

ഫുള്‍ഹാമിനെതിരായ വിജയത്തോടെ ആഴ്‌സണനലുമായുള്ള പോയിന്റ് വ്യത്യാസം വെറും മൂന്നായി കുറക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. 25 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ആഴ്‌സണല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിന്നിലാണ് സിറ്റി. ഫുള്‍ഹാമിനെ തോല്‍പ്പിച്ചതോടെ 26 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: Premier League: Manchester City Beat Fulham, Pep Guardiola's side move within three points of Arsenal

To advertise here,contact us