അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്
dot image

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമൻ ക്ലബ്ബ് വിട്ടു. കോച്ച് ടിജി പുരുഷോത്തമനുമായി പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്.

2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടർ-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചത്. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവനിരയിലും സീനിയർ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബിന് വേണ്ടി പ്രവർത്തിച്ചു.

ക്ലബ്ബിന്റെ വിവിധ തലങ്ങളിൽ പുരുഷോത്തമൻ നൽകിയ സംഭാവനകൾക്കും കഠിനാധ്വാനത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.

Content Highlights:Kerala Blasters FC confirm the departure of Assistant Coach, T G Purushothaman

dot image
To advertise here,contact us
dot image