കരബാവോ കപ്പ്; ന്യൂകാസിലിനെ തകർത്ത് സിറ്റി ഫൈനലിൽ; കലാശപ്പോരിൽ എതിരാളി ആഴ്‌സനൽ

ഫൈനലിൽ ആഴ്‌സനലാണ് സിറ്റിയുടെ എതിരാളികൾ

കരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ആദ്യ പാദത്തിൽ നേടിയ 2-0 ന്റെ വിജയവും ചേർത്ത് 5 -1 ന്റെ അഗ്രിഗേറ്റ് ജയത്തോടെ സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ സിറ്റിക്കായി ഒമർ മർമൂഷ് ഒരറ്റ ഗോളുകളൂം ടിജാനി റെയ്ജൻഡേഴ്‌സ് ഒരു ഗോളും നേടി. ന്യൂകാസിലിനായി ആന്റണി എലങ്ക ഒരു ഗോൾ നേടി.

ഫൈനലിൽ ആഴ്‌സനലാണ് സിറ്റിയുടെ എതിരാളികൾ. പതിനൊന്നാം കരബാവോ കിരീടം ലക്ഷ്യമിട്ടാണ് സിറ്റി കിരീടപ്പോരിനിറങ്ങുക. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ആഴ്‌സനലിന്റെ വരവ്.

Content Highlights: Carabao Cup; City beat Newcastle to reach final; will face Arsenal in final

To advertise here,contact us