മലയാളി താരം സലാഹുദ്ദീന് അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് . മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്, സലാഹുദ്ദീന്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണര്‍വ് നല്‍കും.
വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളില്‍ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളില്‍ ഗുണകരമാകും.
സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി;
'സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്യാന്‍ താല്പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
സലാഹുദ്ദീന് അദ്നാനെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന സീസണില്‍ എല്ലാവിധ ആശംസകളും കേരള ബ്ലാസ്റ്റേഴ്സ് നേരുന്നു.
Content Highlights- Kerala blasters Signed Salahudeheen Adnan as striker