ഇതിഹാസ താരങ്ങളായ ലയണല് മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാള്ഡോയെയും മാറ്റി ഗോട്ട് ഫുട്ബോളറെ തിരഞ്ഞെടുത്ത് മുന് മാഞ്ചസ്റ്റര് യുനൈറ്റഡ് താരം നാനി. പോര്ച്ചുഗലിന്റെ താരമായിരന്ന നാനി മുന് ബ്രസീലിയന് ഇതിഹാസം റൊണാള്ഡീന്യോയാണ് ഗോട്ട് പ്ലെയറായി തിരഞ്ഞെടുത്തത്.
ഏറ്റവും മികച്ച ഫിനിഷറായി ബ്രസീലിയന് താരമായ റൊമാരിയോയെ തിരഞ്ഞെടുത്ത നാനി മെസ്സിയെയാണ് മികച്ച പ്ലേമേക്കറായി കാണുന്നത്. നെമന്ജ വിഡിക്കിനെ മികച്ച ഡിഫന്ഡറായും മൈക്കള് പ്ര്യൂഡോമയെ മികച്ച മികച്ച ഗോള് കീപ്പറായും അദ്ദേബം തിരഞ്ഞെടുത്തു.
ക്വിക്ക് ഫയര് റൗണ്ടില് ഏറ്റവും അവസാനത്തെ ചോദ്യമായിരിന്നു എക്കാലത്തെയും മികച്ച കളിക്കാരന്. അതിന് അദ്ദേഹം റൊണാള്ഡീന്യോയെയാണ് തിരഞ്ഞടുത്തത്. ലോകകപ്പിന്റെ സമയത്ത് മെസ്സിയുടെയും റോണോയുടെയും പേരില് വഴക്കിടാതെ ഇരുവരെയും ആസ്വദിക്കാനും നാനി പറഞ്ഞു.
Content Highlights- Nani Selected all Goat Footballer than snubs Messi and Ronaldo