ഇന്ത്യയിലെ രണ്ടാം നിര ഫുട്ബോൾ ലീഗായ ഐ ലീഗ് ഇനി പുതിയ പേരിലും രൂപത്തിലും. 2025-26 സീസൺ മുതൽ ഐ-ലീഗ് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐ ലീഗിന്റെ പേര് ‘ഇന്ത്യൻ ഫുട്ബോൾ ലീഗ്’എന്നാക്കിമാറ്റണമെന്ന് ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ലീഗിന്റെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്തേക്കും. 2026 ഫെബ്രുവരി 21ന് ആരംഭിക്കാനിരിക്കുന്ന പുതിയ സീസണിന് മുന്നോടിയായി ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകണമെന്നാണ് ക്ലബ്ബുകൾ ആവശ്യപ്പെട്ടത്.
1996-97 കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ഒരു ടൂർണമെന്റ് ഫോർമാറ്റിൽ നിന്ന് സെമി-പ്രൊഫഷണൽ ലീഗ് ഘടനയിലേക്ക് മാറിയപ്പോൾ നാഷണൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) എന്ന പേരിലാണ് ഐ ലീഗ് ആരംഭിച്ചത്. 2007ൽ ലീഗ് പുനർനിർമ്മിക്കുകയും ഐ-ലീഗ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ലീഗിന്റെ വാണിജ്യ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും പുതിയൊരു മുഖം നൽകുന്നതിനുമാണ് പേരുമാറ്റം ലക്ഷ്യമിടുന്നത്.
I-League 2025-26 season update 🚨Check out the link to read more 🔗https://t.co/uK7WXSb2qf#ILeague #IndianFootball ⚽️ pic.twitter.com/mVfK2bUFB5
പേരിനൊപ്പം മത്സരക്രമത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാകും ഇനി മുതൽ മത്സരങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം സിംഗിൾ-ലെഗ് റൗണ്ട്-റോബിൻ ഫോർമാറ്റിൽ മത്സരിക്കും. ഇതിന് ശേഷം പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ കിരീടത്തിനായി ‘ചാമ്പ്യൻഷിപ്പ് റൗണ്ടിൽ’ ഹോം-എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. പട്ടികയിലെ അവസാന അഞ്ച് സ്ഥാനക്കാർ തരംതാഴ്ത്തൽ ഒഴിവാക്കാനായി ‘റെലഗേഷൻ റൗണ്ടിലും’ മത്സരിക്കും. ആദ്യ ഘട്ടത്തിലെ പോയിന്റുകൾ രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും.
Content Highlights: I-League set to be renamed, and format on the cards