അവസാനനിമിഷം ഗോള്‍കീപ്പറുടെ ഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തോല്‍പ്പിച്ച് ബെന്‍ഫിക്ക പ്ലേ ഓഫില്‍

കിലിയന്‍ എംബാപ്പെയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്

അവസാനനിമിഷം ഗോള്‍കീപ്പറുടെ ഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തോല്‍പ്പിച്ച് ബെന്‍ഫിക്ക പ്ലേ ഓഫില്‍
dot image

യുവേഫ ചാമ്പ്യൻസ് ലീഗിൽ അതിനാടകീയ രംഗങ്ങൾക്കൊടുവിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബെൻഫിക്ക പ്ലേ ഓഫിൽ. രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് മൗറീഞ്ഞോയുടെ ബെൻഫിക്ക റയൽ മാഡ്രിഡിനെ ഞെട്ടിച്ചത്. ചാമ്പ്യൻസ് ലീഗിൽ നേരിട്ട് അവസാന പതിനാറിലേക്ക് യോഗ്യത നേടാൻ സമനില മാത്രം മതിയായിരുന്ന റയൽ മാഡ്രിഡ് പരാജയത്തോടെ ഇനി പ്ലേ ഓഫ് കളിക്കണം.

അവസാന നിമിഷത്തെ ഫ്രീകിക്കിൽ നിന്ന് ഗോൾകീപ്പർ അന്റോലി ട്രൂബിൻ ഫെഡറിക്കിന്റെ ഫ്രീക്കിക്കിൽ നിന്നു ഹെഡർ ‌ഗോളാണ് ബെൻഫിക്കയ്ക്ക് ആവേശവിജയം സമ്മാനിച്ചത്. ബെന്‍ഫിക്കയ്ക്ക് വേണ്ടി ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്പ് ഇരട്ടഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ വാഞ്ചലിസ് പാവ്‌ലിഡിസും ബെന്‍ഫിക്കയ്ക്ക് വേണ്ടി വലകുലുക്കി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്.

റയലിനെതിരായ പരാജയത്തോടെ മാഴ്സെയെ ഗോൾ വ്യത്യാസത്തിൽ മറികടന്ന ബെൻ‌ഫിക്ക അവസാന പ്ലെ ഓഫ് സ്പോട്ട് ആയ 24 സ്ഥാനത്തേക്ക് മുന്നേറി. അതേസമയം ആദ്യ എട്ടിൽ നിന്നു പുറത്തായി ഒമ്പതാം സ്ഥാനത്ത് എത്തിയ റയൽ മാഡ്രിഡും പ്ലെ ഓഫ് കളിക്കണം.

Content Highlights: Champions League: Benfica goalkeeper scores stoppage time goal to seal win over Real Madrid

dot image
To advertise here,contact us
dot image