രാജകീയം ആഴ്‌സണല്‍! ചാമ്പ്യന്‍സ് ലീഗില്‍ പരാജയമറിയാതെ നോക്കൗട്ട് റൗണ്ടിലേക്ക്‌

കായ് ഹാവർട്സാണ് ​ഗണ്ണേഴ്സിന്റെ വിജയശിൽപ്പി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പരാജയമറിയാതെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി ആഴ്‌സണല്‍. അവസാന സ്ഥാനക്കാരായ കയ്‌രാറ്റിനെതിരായ മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ ​ഗണ്ണേഴ്സ് ലീഗ് ഘട്ടത്തിലെ എട്ടിൽ എട്ട് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയത്. കയ്‌രാറ്റിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.

പരിക്കേറ്റ് വിശ്രമത്തിലായി, തകർപ്പന്‍ തിരിച്ചുവരവ് നടത്തിയ കായ് ഹാവർട്സാണ് ​ഗണ്ണേഴ്സിന്റെ വിജയശിൽപ്പി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാവർട്സ്, ഗ്യോകെറസ്, മാർട്ടിനെല്ലി എന്നിവർ ആണ് ഗോളുകൾ നേടിയത്. ഗ്യോകെറസിന്റെ ​ഗോളിന് വഴിയൊരുക്കിയതും ഹാവേർട്സാണ്. വിജയത്തോടെ 24 പോയിന്റുമായി ആഴ്സണൽ അവസാന 16ലേക്ക് കടന്നു.

Content Highlights: Arsenal beat impressive Kairat to finish UCL league phase perfect

To advertise here,contact us