ലാ ലിഗയിൽ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്. വിയ്യാറയലിനെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ വിജയം സ്വന്തമാക്കിയത്. റയലിന്റെ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്. തകർപ്പൻ വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. രണ്ടാമതുള്ള ബാഴ്സലോണയേക്കാൾ നിലവിൽ രണ്ട് പോയിന്റ് മുന്നിലാണ് ഇപ്പോൾ റയൽ.
വിയ്യാറയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിലെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ എംബാപ്പെയിലൂടെ റയൽ ലീഡെടുത്തു. 47-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ വലകുലുക്കിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച എംബാപ്പെ റയലിന്റെ വിജയം ഉറപ്പിച്ചു.
Content Highlights: La Liga: Kylian Mbappe Scores Double, Real Madrid to the Top After Beating Villarreal