പഞ്ചാബിനെ പഞ്ചറാക്കി; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയതുടക്കം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്നു കേരളം. മുഹമ്മദ് അജ്‌സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി.

27-ാം മിനിറ്റിൽ ജതീന്ദർ സിംഗ് റാണയിലൂടെയാണ് പഞ്ചാബ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച കേരളം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില ഗോൾ നേടി. മനോജ് എം ആണ് വലകുലുക്കിയത്. മിനിറ്റുകൾക്കകം കേരളം ലീഡുമെടുത്തു.

58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് ഗോൾ നേടിയത്. 62-ാം മിനിറ്റിൽ അജ്‌സൽ തന്നെ വീണ്ടും വലകുലുക്കി. ഗ്രൂപ്പ്‌ ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടമാണ് ടീമിന്റെ ലക്ഷ്യം.

​Content Highlights: Santosh Trophy 2026: Kerala beat punjab

To advertise here,contact us