ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനും തകർപ്പൻ ജയം

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനും തകർപ്പൻ ജയം. ചെക്ക് റിപബ്ലിക് ക്ലബായ സ്ലാവിയ പ്രാഗിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെർമിൻ ലോപ്പസ് ഇരട്ട ഗോൾ നേടി. ഡാനി ഓൽമോയും റോബർട്ട് ലെവൻഡോവ്സ്കിയും ഓരോ ഗോൾ വീതം നേടി.

ഫ്രഞ്ച് ക്ലബ് മാർസെയ്‌ലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. കോഡി ഗാക്പോ, സൊബോസ്ലായി, എന്നിവർ ലിവർപൂളിനായി വല ചലിപ്പിച്ചപ്പോൾ ഒരു ഗോൾ മാർസെയ്‌ലിന്റെ പ്രതിരോധ താരത്തിന്റെ സെൽഫ് ഗോളായിരുന്നു.

ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ ബാഴ്‌സ ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തുണ്ട്.

​Content Highlights: champions league; barcelona and liverpool big win

To advertise here,contact us