ഈജിപ്തിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നൈജീരിയ മൂന്നാമത്‌

ഫൈനലിൽ മൊറോക്കോയും സെന​ഗലും ഏറ്റുമുട്ടും

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നൈജീരിയ മൂന്നാമത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ചായിരുന്നു നൈജീരിയയുടെ വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ രണ്ട് ​ഗോളുകൾക്കാണ് നൈജീരിയ വിജയം സ്വന്തമാക്കിയത്.

നിശ്ചിതസമയവും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കേണ്ടിവന്നത്. പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് സലയും മർമ്മോഷും പെനാൽറ്റികൾ നഷ്ടപ്പെടുത്തി.

അതേസമയം നാളെ നടക്കുന്ന ഫൈനലിൽ മൊറോക്കോയും സെന​ഗലും ഏറ്റുമുട്ടും. ഏഴ് തവണ ചാമ്പ്യൻമാരായ ഇ‍ൗജിപ്‌തിനെ സെമിയിൽ തകർത്താണ് സെന​ഗൽ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ഷൂട്ട‍ൗട്ടിൽ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലിൽ പ്രവേശിച്ചു.

Content Highlights: AFCON 2025 Third-Place Match: Nigeria beat Egypt on penalties

To advertise here,contact us