സൗദി പ്രോ ലീഗിൽ അൽ-ഹിലാലിനെതിരെയുള്ള മത്സരത്തിൽ അമ്പയറിനെ നോക്കി ആംഗ്യം കാണിച്ച അൽ നസറിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സര വിലക്ക്. രണ്ട് മത്സരങ്ങളിൽ നിന്നും താരത്തെ വിലക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നസർ-ഹിലാൽ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾ ഇഷ്ടപ്പെടാതിരുന്ന റൊണാൾഡോ ക്യാമറ നോക്കി റോബ്ഡ് എന്ന ആംഗ്യമായിരുന്നു കാണിച്ചത്. ഇത് മാച്ച് ഒഫീഷ്യൽസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക, ധാർമ്മിക നിയമപ്രകാരം മാച്ച് ഒഫീഷ്യൽസിനെതിരായ ആംഗ്യം കുറ്റകരമായ പെരുമാറ്റവും ഒഫീഷ്യൽസിന്റെ സത്യസന്ധതയെ തകർക്കുന്നതുമാണെന്ന് പറയുന്നു.
റൊണാൾഡോയുടെ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ താരത്തിന് ഒന്നിലധികം മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടിവരും. മത്സരത്തിൽ 3-1ന് അൽ ഹിലാൽ വിജയിച്ചിരുന്നു.
Content Highlights- Crisitano Ronaldo might get two match ban after his gesture against Referee