ഇഞ്ചുറി ടൈം ത്രില്ലര്‍; ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ഫുള്‍ഹാം

ആദ്യ പകുതിയിൽ ഹാരി വിൽസണിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ഫുള്‍ഹാം. ക്രേവൻ കോട്ടേജിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് വീതം ​ഗോളുകളടിച്ച് പിരിയുകയായിരുന്നു. ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ പിറന്ന മത്സരത്തിൽ‌ ലിവർപൂൾ വിജയം കൈവിടുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഗോളുകൾ മാറിമറിഞ്ഞപ്പോൾ സമനിലയിൽ മത്സരം അവസാനിപ്പിച്ച് ഫുൾഹാം അർഹിച്ച പോയിന്റ് നേടിയെടുത്തു.

ആദ്യ പകുതിയിൽ ഹാരി വിൽസണിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിറ്റ്സിലൂടെ ലിവർപൂൾ സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ഗാക്പോ നേടിയ ഗോളിൽ വിജയമുറപ്പിച്ച ലിവർപൂളിനെ ഹാരിസൺ റീഡിന്റെ ലോങ്ങ് റേഞ്ചർ ഗോളിൽ ഫുൾഹാം സമനിലയിൽ തളച്ചു.

സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുന്നു. അതെ സമയം ഫുൾഹാം പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.

Content highlights: Premier League: Liverpool struggle again in 2-2 draw against Fulham

To advertise here,contact us