

ഇംഗ്ലീഷ് പ്രീമിയര് ലീഗില് ബോണ്മൗത്തിനോട് സമനില വഴങ്ങി ചെല്സി. സ്റ്റാംഫോര്ഡ് ബ്രിഡ്ജില് നടന്ന മത്സരത്തില് ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. അവസാനത്തെ ഏഴ് പ്രീമിയര് ലീഗ് മത്സരങ്ങളില് ഒരു മത്സരത്തില് മാത്രമാണ് ചെല്സിക്ക് ഇതുവരെ വിജയിക്കാന് സാധിച്ചിട്ടുള്ളത്.
ചെല്സിയുടെ തട്ടകത്തില് നടന്ന മത്സരത്തില് ബോണ്മൗത്താണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ ആറാം മിനിറ്റില് തന്നെ ഡേവിഡ് ബ്രൂക്ക്സിലൂടെ ബോണ്മൗത്ത് മുന്നിലെത്തി. 15-ാം മിനിറ്റില് ആതിഥേയര് സമനില കണ്ടെത്തി. ചെല്സിക്ക് അനുകൂലമായി ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് കോള് പാമറാണ് ടീമിനെ ഒപ്പമെത്തിച്ചത്.
23-ാം മിനിറ്റില് എന്സോ ഫെര്ണാണ്ടസിലൂടെ ചെല്സി മുന്നിലെത്തിയെങ്കിലും അധികനേരം ലീഡ് കാത്തുസൂക്ഷിക്കാനായില്ല. നാല് മിനിറ്റുകള്ക്കകം ബോണ്മൗത്തിന്റെ മറുപടിയെത്തി. ജസ്റ്റിന് ക്ലുയിവെര്ട്ടാണ് ബോണ്മൗത്തിന് സമനില സമ്മാനിച്ചത്.
രണ്ടാം പകുതിയില് ഇരുഭാഗത്തുനിന്നും ഗോളുകള് പിറന്നില്ല. ഇതോടെ ഇരുവരും ഓരോ പോയിന്റ് വീതം പങ്കുവെച്ച് പിരിഞ്ഞു. 19 മത്സരങ്ങളില് എട്ട് വിജയം മാത്രമുള്ള ചെല്സി നിലവില് പോയിന്റ് പട്ടികയില് അഞ്ചാമതാണ്.
Content Highlights: Premier League: Chelsea And Bournemouth Draw 2-2 At Stamford Bridge