എവർട്ടണെ തോൽപ്പിച്ചു; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആഴ്‌സനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആഴ്‌സനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആഴ്‌സനൽ. വിക്ടർ ഗോയ്ക്കറസ് നേടിയ പെനാൽറ്റി ഗോളാണ് ഗണ്ണേഴ്‌സിന് വിജയം സമ്മാനിച്ചത്. 27-ാം മിനിറ്റിലായിരുന്നു ഗോൾ.

ജയത്തോടെ മണിക്കൂറുകൾക്കുള്ളിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ആഴ്‌സനലിനായി. 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് അവർക്കുള്ളത്. 17 മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് വ്യത്യാസത്തിൽ 37 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്.

Content Highlights: liverpool fc beat tottenham

To advertise here,contact us