ഇംഗ്ലീഷ് പ്രീമിയർ ലീഗ്; വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂളും ചെൽസിയും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും ചെൽസിക്കും ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും ചെൽസിക്കും ജയം. ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്.

ഹ്യൂഗോ എകിറ്റികെയാണ് രണ്ട് ഗോളും നേടിയത്. 1, 60 മിനിറ്റുകളിലായിരുന്നു ഗോൾ.

എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. കോൾ പാൾമർ, ഗുസ്‌തോ എന്നിവരാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്. 21 , 41 മിനിറ്റുകളിലായിരുന്നു ഗോൾ.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയും നാല് തോൽവിയുമായി 28 പോയിന്റുള്ള ചെൽസി പോയിന്റ് പട്ടികയിൽ നാലാമതാണ്. 16 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുമുള്ള ലിവർപൂൾ 26 പോയിന്റുമായി ആറാമതാണ്.

Content highlights: chelsea and liverpool win in english premeier league

To advertise here,contact us