ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില് ഫുട്ബോള് കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്വകലാശാല. രാജസ്ഥാനില് നടന്ന മത്സരത്തില് ആവേശകരമായ പെനാല്റ്റി ഷൂട്ടൗട്ടില് ജിഎന്ഡിയു അമൃത്സറിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോല്പ്പിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.
നിശ്ചിത സമയത്ത് ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് മത്സരം പെനാല്റ്റിയിലേക്ക് നീണ്ടത്. ജിഎന്ഡിയുവിന്റെ അഞ്ചാമത്തെ പെനാല്റ്റി കാലിക്കറ്റ് ഗോള്കീപ്പര് ലിയാഖത്ത് അലി ഖാന് തടഞ്ഞിടുകയും തൊട്ടുപിറകെ ഹര്ഷല് റഹ്മാന് കാലിക്കറ്റിനായി വലകുലുക്കുകയും ചെയ്തതോടെയാണ് ചരിത്രനിമിഷം പിറന്നത്. ഖേലോ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്ണം കൂടിയാണിത്. ക്യാപ്റ്റന് നന്ദുകൃഷ്ണ, ആഷിഫ്, സന്തോഷ്, നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള് നേടി.
മുൻ കേരളവർമ്മ താരമായ ഡോ. ശിവറാം ടിസിയാണ് പരിശീലകൻ. ശിവറാമിന്റെ കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് കാലിക്കറ്റ് ചാമ്പ്യൻമാരാകുന്നത്.
ടീം അംഗങ്ങള്:
Content Highlights: Khelo India University Games; Calicut Champions of football