ലാ ലിഗയിൽ അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത കെയ്ലിയൻ എംബാപ്പെയുടെ മികവിലാണ് റയൽ വിജയിച്ചു കയറിയത്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ തന്നെ റയൽ ലീഡ് എടുത്തു. ട്രെന്റ് അലക്സാണ്ടർ ആർനോൾഡിന്റെ അസിസ്റ്റ് എംബാപ്പെ ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡ് വർദ്ധിപ്പിച്ചു. എംബാപ്പെയുടെ കൃത്യമായ കോർണർ അസിസ്റ്റിൽ എഡ്വാർഡോ കാമവിംഗ ഉയർന്നുചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.
59-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഗോൾ നേടി റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ചു. അൽവാരോ കരേരാസിന്റെ അസിസ്റ്റിൽ എംബാപ്പെ ഗോളിയെ മറികടന്ന് കൃത്യമായി പന്ത് വലയിലെത്തിച്ചു.
ജയത്തോടെ റയൽ ലീഗ് ടേബിളിൽ ബാഴ്സലോണയ്ക്ക് തൊട്ടരികിലെത്തി. 15 മത്സരങ്ങളിൽ നിന്ന് 12 ജയവും ഒരു സമനിലയും രണ്ട് തോൽവിയുമുള്ള ബാഴ്സയ്ക്ക് 47 പോയിന്റാണുള്ളത്. 15 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള റയലിനാകട്ടെ 46 പോയിന്റും.
Content Highlights:Athletic Club 0-3 Real Madrid, La Liga: Kylian Mbappe double goal and assist