പ്രീമിയര്‍ ലീഗില്‍ 'സെഞ്ച്വറി'; ചരിത്രം തിരുത്തിയെഴുതി എര്‍ലിങ് ഹാലണ്ട്

ഫുള്‍ഹാമിനെതിരെ നടന്ന മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോള്‍മെഷീന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്

പ്രീമിയര്‍ ലീഗില്‍ 'സെഞ്ച്വറി'; ചരിത്രം തിരുത്തിയെഴുതി എര്‍ലിങ് ഹാലണ്ട്
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം തിരുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോര്‍വീജിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്. പ്രീമിയര്‍ ലീഗില്‍ 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഹാലണ്ട്. ഫുള്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ നേടിയ ഗോളിലാണ് സിറ്റിയുടെ ഗോള്‍മെഷീന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 100 ഗോള്‍ എലൈറ്റ് ക്ലബ്ബിലെത്തുന്ന 35-ാം താരമാണ് ഹാലണ്ട്.

പ്രീമിയര്‍ ലീഗില്‍ അതിവേഗം 100 ഗോളുകള്‍ തികയ്ക്കുന്ന താരമായും ഹാലണ്ട് മാറി. വെറും 111 മത്സരങ്ങളില്‍ നിന്നാണ് ഹാലണ്ട് 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 124 മത്സരങ്ങളില്‍ 100 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയ അലന്‍ ഷിയറുടെ റെക്കോര്‍ഡാണ് ഹാലണ്ട് തിരുത്തിയെഴുതിയത്.

ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ 17-ാം മിനിറ്റിലാണ് ഹാലണ്ട് ഗോള്‍ നേടിയത്.  ത്രില്ലർ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കുകയും ചെയ്തു. ഒൻപത് ​ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ സിറ്റിയെ വിറപ്പിച്ച് ഫുൾഹാം കീഴടങ്ങുകയാണ് ചെയ്തത്. നാലിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം പിടിച്ചെടുത്തത്. ക്രാവന്‍ കോട്ടേജില്‍ നടന്ന മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ 5-1ന് മുന്നിട്ട് നിന്ന സിറ്റി ഫുൾഹാമിന്റെ കരുത്തുറ്റ തിരിച്ചുവരവിനെ അതിജീവിച്ച് വിജയം സ്വന്തമാക്കി.

Content Highlights: ‌‌‌Erling Haaland scored 100 goals in the Premier League

dot image
To advertise here,contact us
dot image