അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ. ഫൈനലിൽ ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ കപ്പുയർത്തിയത്.
ദോഹയിലെ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ 32-ാം മിനിറ്റിൽ അനിസിയോ കബ്രാളാണ് വിജയ ഗോൾ നേടിയത്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ (2-4) ബ്രസീലിനെ തോൽപ്പിച്ച് ഇറ്റലി ജേതാക്കളായി.
Portugal U17 beat Austria U17 to win the World Cup 🏆🇵🇹 pic.twitter.com/qE46qvcDUF
അതേ സമയം മേയ് മാസത്തിൽ നടന്ന അണ്ടർ17 യൂറോ കപ്പ് വിജയിച്ച പോർച്ചുഗൽ അണ്ടർ 17 ടീമിന് ലോകകപ്പ് ജയം കൂടിയായതോടെ ഇരട്ടി മധുരമായി.
Content Highlights: Portugal win FIFA Under-17 World Cup