എംബാപ്പെയ്ക്ക് നാല് ഗോൾ; ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകോസിനെ തോൽപ്പിച്ച് റയൽ

ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകോസിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. നാല് ഗോളുകളുമായി തിളങ്ങിയ കെയ്‌ലിയൻ എംബാപ്പെയാണ് ഗ്രീക്ക് ചാമ്പ്യന്മാർക്ക് മേൽ 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു.

എട്ടാം മിനിറ്റിൽ ഒളിമ്പ്യാക്കോസ് ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 29-ാം മിനിറ്റിനുള്ളിൽ ഹാട്രിക് പൂത്തിയാക്കി റയലിന് ആദ്യ പകുതിയിൽ തന്നെ മുൻ‌തൂക്കം നൽകി. ശേഷം രണ്ടാം പകുതിയിലും ഗോൾ നേടി.

Simplemente, disfrútalo. pic.twitter.com/4mLSPobfUo

22 , 24 , 29 , 60 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോൾ. 8-ാം മിനിറ്റിൽ ചികിൻഹു, 52-ാം മിനിറ്റിൽ മെഹ്ദി , 81-ാം മിനിറ്റിൽ എൽ കാബി എന്നിവരാണ് ഒളിമ്പ്യാകോസിന് വേണ്ടി ഗോൾ നേടിയത്.

Content Highlights:four goal for mbappe; real madrid win over olympiacos in champions league

To advertise here,contact us