ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിലുള്ള ഇന്ന് നടന്ന പോരാട്ടം വിവാദപരമായ ഒരു സംഭവം കൊണ്ടാണ് വാർത്തയിൽ ഇടം നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ എവർട്ടൺ താരങ്ങളായ മൈക്കിൾ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്നമായിരുന്നു അത്.
പാസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോൾ ഇദ്രിസ ഗയെ കീനിനെ മുഖത്തടിച്ചു. റഫറി റെഡ് കാർഡ് ഉയർത്തി. അപ്രതീക്ഷിതമായി ഉണ്ടായ മുൻ തൂക്കം പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുതലാക്കാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് എവർട്ടൺ തോൽപ്പിച്ചു.
🏴 IDRISSA GUEYE RED CARD FOR EVERTON! 🔴 pic.twitter.com/cWREdjqgvU
29-ാം മിനുറ്റിൽ ഡ്യൂസ്ബറി ഹാളിലൂടെ എവർട്ടൺ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി സമനില ഗോളിനായി യുണൈറ്റഡ് ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
തോൽവിയോടെ യുണൈറ്റഡിന്റെ അഞ്ചു മത്സരങ്ങളായുള്ള അപരാജിത കുതിപ്പിന് അവസാനമായി. ലീഗിൽ 18 പോയിന്റുമായി പത്താം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ്. ഇതേ പോയിന്റുള്ള എവർട്ടൺ പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു.
Content Highlights: Everton: Idrissa Gana Gueye slaps his teammate and gets a straight red card!