പത്ത് പേരായി ചുരുങ്ങിയിട്ടും പോരാടി; ഓൾഡ് ട്രാഫോർഡിൽ വന്ന് യുണൈറ്റഡിനെ തീർത്ത് എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം മണ്ണിൽ തോൽവി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം മണ്ണിൽ തോൽവി. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടൺ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ എവർട്ടൺ താരങ്ങളായ മൈക്കിൾ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിൽ എത്തി. ഇദ്രിസ ഗയെ കീനിനെ മുഖത്ത് അടിച്ചതിന് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും എവർട്ടണ് പൊരുതി കളിച്ചു.

29-ാം മിനുറ്റിൽ ഡ്യൂസ്ബറി ഹാളിലൂടെ എവർട്ടൺ ലീഡ് എടുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി സമനില ഗോളിനായി യുണൈറ്റഡ് ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

തോൽവിയോടെ യുണൈറ്റഡിന്റെ അഞ്ചു മത്സരങ്ങളായുള്ള അപരാജിത കുതിപ്പിന് അവസാനമായി. ലീഗിൽ 18 പോയിന്റുമായി പത്താം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ്. ഇതേ പോയിന്റുള്ള എവർട്ടൺ പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു.

Content Highlights: 10-man Everton beats Man United 1-0

To advertise here,contact us