ഒരു ഗോളും മൂന്ന് അസിസ്റ്റും; മെസി മികവിൽ സിൻസിനാറ്റിയെ തകർത്ത് മയാമി ഫൈനലിൽ

ഇന്റർമയാമി ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ.

സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും പ്രകടനത്തിൽ എഫ്‌സി സിൻസിനാറ്റിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഇന്റർമയാമി ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് മത്സരത്തിൽ മെസി ടീമിനായി സംഭാവന നൽകിയത്.

മയാമിക്കായി ടാഡിയോ അലൻഡെ ഇരട്ട ഗോളുകൾ നേടി. ഈ സീസണിൽ ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഉൾപ്പെടെ 12 ഗോൾ പങ്കാളിത്തത്തോടെ മേജർ ലീഗിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു.

ഫിലാഡൽഫിയ യൂണിയനും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള മറ്റൊരു സെമിഫൈനൽ പോരാട്ടത്തിലെ വിജയിയെ ആയിരിക്കും ഫൈനലിൽ മിയാമി നേരിടുക.

Content Highlights:Messi shines as Inter Miami crushes FC Cincinnati 4-0,

To advertise here,contact us