ലാലിഗയിൽ റയൽ മാഡ്രിഡിന് എൽച്ചെയുമായി ഞെട്ടിക്കുന്ന സമനില. 2 -2 സമനിലയാണ് റയൽ ഏറ്റുവാങ്ങിയത്. സമനിലയായെങ്കിലും ഒരു പോയിന്റ് നേടിയെടുത്തതോടെ ലാലിഗ പോയിന്റ് പട്ടികയിൽ തലപ്പത്ത് എത്താൻ റയലിന് സാധിച്ചു.
മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം എൽച്ചെയാണ് ആദ്യ ഗോൾ നേടിയത്. 53-ാം മിനിറ്റിൽ അലക്സ് ഫെബാസ് ആണ് ഗോൾ നേടിയത്. 81-ാം മിനിറ്റിൽ ഡീൻ ഹുയിസെൻ റയലിന് സമനില നേടിക്കൊടുത്തു. 84-ാം മിനിറ്റിൽ അൽവാരോ റോഡ്രിഗസ് പക്ഷെ എൽച്ചെയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 87-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം റയലിനായി നിർണായകമായ സമനില ഗോൾ നേടി.
13 മത്സരങ്ങളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 32 പോയിന്റിയാണ് ഇപ്പോൾ റയലിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 31 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: laliga; Elche 2-2 Real Madrid