പ്രീമിയർ ലീഗിൽ വമ്പൻ വിജയവുമായി ചെൽസി രണ്ടാം സ്ഥാനത്ത്. ബേൺലിക്കെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റോയും എൻസോ ഫർണാണ്ടസും ഗോൾ നേടി.
ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് തന്നെ ചെൽസി മുന്നിലെത്തി. പെഡ്രോ നെറ്റോ നേടിയ കിടിലൻ ഹെഡറാണ് ബേൺലിയുടെ വലകുലുക്കിയത്. പിന്നീട് 88-ാം മിനിറ്റിൽ എൻസോ ഫർണാണ്ടസ് നേടിയ ഗോളിലൂടെ ചെൽസി വിജയം ഉറപ്പിച്ചു. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് മൂന്ന് പോയിന്റ് മാത്രം പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
Content Highlights: Pedro Neto and Enzo Fernandez lift Chelsea into second in Premier League