വൈറ്റ് ഹൗസില്വെച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ സന്ദര്ശിച്ച് പോര്ച്ചുഗീസ് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. പങ്കാളി ജോര്ജിന റോഡ്രിഗസുമൊത്തായിരുന്നു സന്ദര്ശനം. സൗദി പ്രതിനിധി സംഘത്തിനൊപ്പമാണ് ഇവരെത്തിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിലാണ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. വിരുന്നില് പങ്കെടുത്തതിന് ക്രിസ്റ്റ്യാനോയോട് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകനായ ബാരണ് റൊണാള്ഡോയുടെ വലിയ ആരാധകനാണെന്നും താരത്തെ കാണാന് കഴിഞ്ഞതില് അവന് സന്തോഷവാനാണെന്നും ട്രംപ് പറഞ്ഞു.
Two GOATS. CR7 x 45/47@Cristiano 🔥 pic.twitter.com/QA4Dw0s1lr
‘ടു ഗോട്ട്സ്’( GOAT- Greatest of All Time) എന്ന ക്യാപ്ഷനോടെ ഈ വീഡിയോകളും ഫോട്ടോസും ഹൗസ് സോഷ്യൽ മീഡിയൽ ഷെയർ ചെയ്തു. ട്രംപ്, കിരീടാവകാശി, ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്, ആപ്പിള് സിഇഒ ടിം കുക്ക്, ടെസ്ല സ്ഥാപകന് ഇലോണ് മസ്ക് തുടങ്ങിയവര്കൊപ്പംയിരുന്നു റൊണാള്ഡോയുടെ ഇരിപ്പിടം.
Content Highlights: Cristiano Ronaldo joins Donald Trump at White House dinner