2025 ലെ മികച്ച ആഫ്രിക്കൻ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി പിഎസ്ജി താരം മൊറോക്കയുടെ അഷ്റഫ് ഹക്കീമി. പി എസ് ജിയെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം അണിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പി എസ് ജിക്ക് ലീഗ് കിരീടവും ലീഗ് കപ്പും നേടിക്കൊടുത്തു.2025 ലെ ബാലൺ ഡി ഓർ പോരാട്ടത്തിൽ ആറാം സ്ഥാനവും നേടിയെടുത്തു.
കഴിഞ്ഞ വർഷം എല്ലാ മത്സരങ്ങളിലുമായി, 27കാരൻ 3,400 മിനിറ്റിലധികം കളിച്ചു. ഫ്രഞ്ച് ലീഗിൽ 6 ഗോളുകളും 4 അസിസ്റ്റുകളും, ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും 4 അസിസ്റ്റുകളും നേടി. ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിലും ലീഗ് വൺ ടീം ഓഫ് ദി സീസണിലും നേടി. ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ്, നൈജീരിയൻ താരം വിക്ടർ ഒസിമാൻ എന്നിവരെ മറിക്കടന്നാണ് ഹക്കീമി അവാർഡ് ജേതാവായത്.
Content Highlights: Achraf Hakimi Crowned CAF Men’s Player of the Year 2025