ഗോളടിച്ച് എസ്റ്റേവോയും കാസമിറോയും; സൗഹൃദമത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് ബ്രസീല്‍

രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല

ഗോളടിച്ച് എസ്റ്റേവോയും കാസമിറോയും; സൗഹൃദമത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് ബ്രസീല്‍
dot image

സൗഹൃദമത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് ബ്രസീല്‍. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു കാനറിപ്പടയുടെ വിജയം. ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുവതാരം എസ്റ്റേവോയും കാസമിറോയുമാണ് ബ്രസീലിന് വേണ്ടി ​ഗോളുകൾ‌ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരു​ഗോളുകളും പിറന്നത്. 26-ാം മിനിറ്റില്‍ അറ്റാക്കര്‍ എസ്റ്റേവോയും 35-ാം മിനിറ്റില്‍ മധ്യനിരതാരം കാസമിറോയുമാണ് സെന​ഗലിന്റെ വലകുലുക്കിയത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

തുടക്കം മുതൽ ആക്രമിച്ച് കളിച്ചാണ് ബ്രസീൽ അനായാസമായി ​ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയർ അടക്കം പ്രമുഖ താരങ്ങളെല്ലാം ആദ്യഇലവനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ ഞെട്ടിക്കുന്ന പരാജയം വഴങ്ങിയ ബ്രസീലിന് ഇത് ആശ്വാസവിജയമായിരിക്കുകയാണ്.

Content Highlights: Brazil beats Senegal in a friendly, with goals from Estevao and Casemiro

dot image
To advertise here,contact us
dot image