94-ാം മിനിറ്റില്‍ സമനിലഗോള്‍; ആഴ്‌സണലിന്റെ വിജയക്കുതിപ്പിന് ഫുള്‍സ്റ്റോപ്പിട്ട് സണ്ടര്‍ലാന്‍ഡ്

സ്റ്റോപ്പേജ് ടൈമില്‍ നേടിയ കിടിലന്‍ ഗോളിലാണ് സണ്ടര്‍ലാന്‍ഡ് അതിനാടകീയമായി ആഴ്‌സണലിനെ സമനിലയില്‍ തളച്ചത്

ആഴ്‌സണലിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് സണ്ടര്‍ലാന്‍ഡ്. പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ഗണ്ണേഴ്‌സിനെ സണ്ടര്‍ലാന്‍ഡ് സമനിലയില്‍ തളച്ചു. സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന ആവേശപ്പോരില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സ്റ്റോപ്പേജ് ടൈമില്‍ നേടിയ കിടിലന്‍ ഗോളിലാണ് സണ്ടര്‍ലാന്‍ഡ് അതിനാടകീയമായി ആഴ്‌സണലിനെ സമനിലയില്‍ തളച്ചത്.

സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ സണ്ടർലാൻഡാണ് ആദ്യം മുന്നിലെത്തിയത്. 36-ാം മിനിറ്റിൽ ഡാനിയേൽ ബല്ലാർഡ് നേടിയ ​ഗോൾ ആഴ്സണലിന്റെ വലതുളച്ചു. രണ്ടാം പകുതിയിൽ ആഴ്‌സണൽ തിരിച്ചടിച്ചു. 54-ാം മിനിറ്റിൽ ബുകായോ സാകയാണ് ​ഗണ്ണേഴ്സിന്റെ സമനില ഗോൾ നേടി. 74-ാം മിനിറ്റിൽ ​ആഴ്സണൽ ലീഡെടുത്തു. ലിയാൻഡ്രോ ട്രോസാർഡാണ് ആഴ്സണലിന്റെ രണ്ടാം ​ഗോൾ കണ്ടെത്തിയത്.

എന്നാൽ ഇഞ്ചുറി ടൈമിൽ മത്സരത്തിന്റെ ​ഗതി മാറി. ബ്രയാൻ ബ്രോബ്ബി നേടിയ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം അനുവദിച്ചതോടെ ആഴ്സണലിന് വിജയം നിഷേധിച്ചു.

Content Highlights: Premier League 2025-26: Brian Brobbey strikes 94th-minute equaliser as Arsenal Draw with Sunderland

To advertise here,contact us