മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു; സൂപ്പർ കപ്പിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം

സമസ്ത മേഖലയിലും നന്നായി പന്തു തട്ടുന്ന ഗോകുലം ടീമിനെയാണ് ഇന്ന് കണ്ടത്.

സൂപ്പർ കപ്പ് ഗ്രൂപ്പ് സി യിലെ അവസാനമത്സരത്തിൽ മുഹമ്മദൻസ് എസ് സിക്കെതിരെ ഗോകുലം കേരളക്ക് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം, ടൂർണമെന്റിൽ മുൻപ് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ഗോകുലത്തിന് ഗ്രൂപ്പിൽ മൂന്നാമതായി ഫിനിഷ് ചെയ്യാനായി.

ആദ്യ പകുതിയിൽ സ്പാനിഷ് താരം ആൽബർട്ട് 28-ാം മിനിറ്റിൽ ടീം 1 -0 നു മുന്നിലെത്തിയിരുന്നു. കളിയുടെ ആദ്യ മിനുറ്റുകളിൽ തന്നെ ആക്രമിച്ചു കളിച്ചു തുടങ്ങിയ ടീമിന് അനിവാര്യമായിരുന്നു ലീഡ്. രണ്ടാം പകുതിയിൽ കൂടുതൽ വാശിയോടെ പന്തു തട്ടിയ ടീമിനായി 55 -ാം മിനുട്ടിൽ സാമുവേൽ കിൻഷിയിലൂടെ യാണ് ഗോൾ നേടിയത്.

മുഹമ്മദൻസ് പ്രതിരോധത്തിലെ പോരായ്മ മുഴച്ചു നിന്ന കളിയിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി വന്ന സ്പാനിഷ് സ്ട്രൈക്കർ ജുവാൻ കാർലോസ് ആണ് 85 -ാം മൂന്നാം ഗോൾ നേടിയത്. സമസ്ത മേഖലയിലും നന്നായി പന്തു തട്ടുന്ന ഗോകുലം ടീമിനെയാണ് ഇന്ന് കണ്ടത്.

മുൻ മത്സരങ്ങളിലെ പരാജയങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട ടീം സൂപ്പർ കപ്പിൽ നിന്നും പുറത്തായി എങ്കിലും 2026-27 ഐ ലീഗിൽ വർദ്ധിത ഊർജത്തോടെ തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി ഹെഡ് കോച്ച് ജോസ് ഹെവിയ പറഞ്ഞു.

Content Highlights: gokulam kerala fc beat mohammadnas sc

To advertise here,contact us