ഫുട്ബോൾ ലോകകിരീടം സ്വന്തമാക്കുകയെന്നത് എന്റെ സ്വപ്നമല്ലെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആറോ, ഏഴോ മത്സരങ്ങളുള്ള ലോകകപ്പ് അല്ല ഒരു താരത്തിന്റെ മഹത്വം തീരുമാനിക്കുന്നതെന്ന് റൊണാൾഡോ പറഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ.
ലോകകപ്പ് സ്വന്തമാക്കുകയെന്ന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അത് തന്റെ ആഗ്രഹമല്ലെന്ന് റൊണാൾഡോ പറഞ്ഞത്. ലോകകപ്പ് വിജയമല്ല എന്നെക്കുറിച്ച് നിർണയിക്കുന്നത്. റൊണാൾഡോ പറഞ്ഞു. എന്നാൽ 'ലോകകപ്പ് വിജയം ഒരു താരമെന്ന നിലയിൽ അത് നിങ്ങളെ നിർവചിക്കുന്നതായിരിക്കണം,' എന്ന് പിയേഴ്സൺ പ്രതികരിച്ചു.
ലോകകപ്പ് നേട്ടം എന്തിനെയാണ് നിർവചിക്കുന്നതെന്നായിരുന്നു റൊണാൾഡോയുടെ മറുചോദ്യം. 'ഞാൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണോയെന്നതിന്റെ അടയാളമാണോ ലോകകപ്പ് വിജയം. ഒരു ടൂർണമെൻ്റിലെ ആറ് മത്സരങ്ങൾ അല്ലെങ്കിൽ ഏഴ് മത്സരങ്ങൾ വിജയിച്ചാൽ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച താരമാകുമോ? അത് നീതിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?', റൊണാൾഡോ ഇപ്രകാരം മറുപടി നൽകി.
Content Highlights: Cristiano Ronaldo has shared his thoughts on the World Cup