ലിവര്‍പൂളാണ് തിരിച്ചുവന്നിരിക്കും! ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് വിജയവഴിയില്‍

പ്രീമിയർ ലീഗില്‍ തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷമാണ് ലിവർപൂള്‍ വിജയിക്കുന്നത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. ലിവര്‍പൂളിന് വേണ്ടി സലായും റയാന്‍ ഗ്രാവന്‍ബെര്‍ക്കും ഗോളുകള്‍ കണ്ടെത്തി. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷം ദ റെഡ്‌സിന്റെ വിജയമാണിത്.

ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതിയുടെ അധിക സമയത്താണ് ആദ്യഗോള്‍ പിറക്കുന്നത്. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ കിടിലന്‍ സ്‌ട്രൈക്കാണ് ചെമ്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ലിവര്‍പൂളിന് വേണ്ടി സലായുടെ 250-ാം ഗോളാണ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ പിറന്നത്.

58-ാം മിനിറ്റില്‍ വില്ലയുടെ വല വീണ്ടും കുലുങ്ങി. മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ ഗ്രാവന്‍ബെര്‍ക്കാണ് ലിവര്‍പൂളിന്റെ സ്‌കോര്‍ ഇരട്ടിയാക്കിയത്.

Content Highlights: Premier League 2025-26: Liverpool beats Aston Villa to Break Losing Streak With A Much Needed Win

To advertise here,contact us