വലന്‍സിയയുടെ വലനിറച്ച് റയല്‍ മാഡ്രിഡ്‌; എംബാപ്പെയ്ക്ക് ഡബിള്‍

ലാ ലിഗയില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്

ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. വലന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ കിലിയന്‍ എംബാപ്പെ ഇരട്ടഗോള്‍ നേടി തിളങ്ങിയപ്പോള്‍ ജൂഡ് ബെല്ലിങ്ഹാമും അല്‍വാരോ കരേറാസും വലകുലുക്കി.

ലാ ലിഗയില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 11 മത്സരങ്ങളില്‍ പത്ത് വിജയവും 30 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. 2 വിജയങ്ങള്‍ മാത്രമുള്ള വലന്‍സിയ നിലവില്‍ 18-ാം സ്ഥാനത്താണ്.

Content Highlights: La Liga: Kylian Mbappe scores two more as Real Madrid beats Valencia

To advertise here,contact us