രണ്ടടിച്ച് ആഴ്‌സണല്‍; കരബാവോ കപ്പില്‍ ബ്രൈറ്റണെ വീഴ്ത്തി

കരബാവോ കപ്പില്‍ ബ്രൈറ്റണെ വീഴ്ത്തി ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കരബാവോ കപ്പില്‍ ബ്രൈറ്റണെ വീഴ്ത്തി ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയം സ്വന്തമാക്കിയത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഥന്‍ ന്വാനേരിയും ബുകായോ സാകയും ഗണ്ണേഴ്‌സിന് വേണ്ടി വലകുലുക്കി.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് കലാശിച്ചത്. രണ്ടാം പകുതിയില്‍ ആതിഥേയര്‍ മുന്നിലെത്തി. 57-ാം മിനിറ്റില്‍ യുവതാരം ഏഥന്‍ ന്വാനേരിയാണ് ഗണ്ണേഴ്‌സിന്റെ ആദ്യഗോള്‍ നേടിയത്. മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ബുകായോ സാകയും അക്കൗണ്ട് തുറന്നതോടെ ആഴ്‌സണല്‍ വിജയമുറപ്പിച്ചു.

Content Highlights: League Cup: Arsenal beats Brighton

To advertise here,contact us