എംബ്യൂമോയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലര്‍ വിജയം

യുണൈറ്റഡിന് വേണ്ടി ബ്രയാന്‍ എംബ്യൂമോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി

പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലർ വിജയം. ബ്രൈറ്റണെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി ബ്രയാന്‍ എംബ്യൂമോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ യുണൈറ്റഡ് തന്നെയാണ് ആദ്യം ലീഡെടുത്തത്. 24-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ കാസമിറോയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി യുണൈറ്റഡിന് അനുകൂലമായാണ് പിരിഞ്ഞത്.

61-ാം മിനിറ്റില്‍ എംബ്യൂമോയും അക്കൗണ്ട് തുറന്നു. എന്നാല്‍ 74-ാം മിനിറ്റില്‍ ബ്രൈറ്റണ്‍ തിരിച്ചടിച്ചു. ഡാനി വെല്‍ബെക്കാണ് ബ്രൈറ്റന്റെ ആദ്യഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ കാരലാമ്പോസ് കോസ്റ്റൗലാസ് ബ്രൈറ്റണ് രണ്ടാം ഗോളും സമ്മാനിച്ചെങ്കിലും വിജയം കണ്ടെത്താനായില്ല. അവസാന നിമിഷങ്ങളില്‍ എംബ്യൂമോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

Content Highlights: Premier League: Manchester United beats Brighton

To advertise here,contact us