ഇന്ത്യൻ ഫുട്ബാളിന്റെ പുതിയ സീസണിന് തുടക്കം. നാളെ ഗോവയില് എഐഎഫ്എഫ് സൂപ്പര് കപ്പ് ആരംഭിക്കും. കേരളത്തിന്റെ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഗോകുലം കേരള എഫ്സിയും ടൂര്ണമെന്റില് പങ്കെടുക്കുന്നുണ്ട്. മഞ്ഞപ്പടയുടെ ആദ്യ മല്സരം ഒക്ടോബര് 30 നാണ്. ഒക്ടോബർ 27 നാണ് ഗോകുലം കേരളയുടെ മത്സരം.
സൂപ്പര് കപ്പില് രാജ്യത്തെ 16 പ്രധാന ക്ലബ്ബുകളാണ് മാറ്റുരയ്ക്കുന്നത്. നാല് ടീമുകള് വീതമുള്ള നാല് ഗ്രൂപ്പുകളിലായാണ് മല്സരങ്ങള് ആരംഭിക്കുന്നത്. ഗ്രൂപ്പ്-സ്റ്റേജ് ഫോര്മാറ്റിലാണ് ടൂര്ണമെന്റ്.
പുതിയ നിരവധി താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. സൂപ്പര് കപ്പില് മഞ്ഞപ്പടയ്ക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റാല പറഞ്ഞു. ജുവാന് റോഡ്രിഗസ്, ടിയാഗോ ആല്വസ്, കോള്ഡോ ഒബിയേറ്റ, അമേ റണാവാഡെ, അര്ഷ് ഷെയ്ഖ് തുടങ്ങി വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്.
Content Highlights: supper cup 2025 , kerala blasters