സൗദി പ്രീമിയർ ലീഗിലെ വമ്പൻമാരായ അൽ നസ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തോൽവി വഴങ്ങി ഇന്ത്യൻ ക്ലബ് എഫ് സി ഗോവ. ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂപ്പർ താരനിരയുമായി തന്നെയാണ് അൽ നസ്ർ എഫ്.സി കളത്തിലിറങ്ങിയത്.
സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുണ്ടങ്ങിയർ അണിനിരന്ന അൽ നസ്ർ കളിയുടെ 75 ശതമാനം ബോൾ പൊസിഷനും കൈക്കലാക്കിയെങ്കിലും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്താൻ ഐ എസ് എൽ ക്ലബായ എഫ് സി ഗോവയ്ക്ക് സാധിച്ചു.
പത്താം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേൽ അൽ നസ്റിന്റെ ആദ്യ ഗോൾ നേടി. 27-ാം മിനിറ്റിൽ ഹരൂൺ കാമറയിലൂടെ അൽ നാസർ ലീഡ് ഇരട്ടിയാക്കി. 41-ാം മിനിറ്റിൽ ഇന്ത്യൻ ക്ലബ്ബിനായി ബ്രിസൺ ഫെർണാണ്ടസ് ആശ്വാസ ഗോൾ നേടി. ഗോവയിലെ ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു മത്സരം.
Content Highlights: fc goa vs al-nassr