ഗോളടി തുടർന്ന് ഹാലണ്ട്; വിയ്യാറയലിനെ തട്ടകത്തില്‍ ചെന്ന് തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

മത്സരത്തില്‍ ബെര്‍ണാഡോ സില്‍വയും വലകുലുക്കി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ട് ഗോളടി തുടർന്നു. മത്സരത്തില്‍ ബെര്‍ണാഡോ സില്‍വയും വലകുലുക്കി.

വിയ്യാറയലിന്റെ കാണികള്‍ക്കുമുന്നില്‍ മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടാണ് സിറ്റിയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഇംഗ്ലീഷ് താരം റികോ ലെവിസാണ് ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിന്റെ 40-ാം മിനിറ്റില്‍ സിറ്റി ലീഡ് ഇരട്ടിയാക്കി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്രസീലിയന്‍ താരം സാവിഞ്ഞോയാണ് അസിസ്റ്റ് നല്‍കിയത്.

Content Highlights: Erling Haaland scores again as Manchester City beats Villarreal

To advertise here,contact us