ട്രയൽസിനെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം നൽകാത്തതിനാൽ കൊല; സെനഗൽ ഗോൾ കീപ്പർക്ക് ദാരുണാന്ത്യം

സെനഗല്‍ യുവ ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊള്ളസംഘം

സെനഗല്‍ യുവ ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊള്ളസംഘം. 18-കാരനായ ഗോള്‍കീപ്പര്‍ ചെയ്ഖ് ടൂറെയെയാണ് കൊലപ്പെടുത്തിയത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സംഘം ടൂറെയെ തട്ടിക്കൊണ്ടുപോയത്.

ഘാനയില്‍ എത്തിച്ചശേഷമായിരുന്നു കൊലപാതകം. സംഘം ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ ടൂറെയുടെ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു കൊലപാതകം.

സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ഘാനയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്.

പിന്നീട് കുടുംബത്തോട് പണം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് സംഘം ടൂറെയെ കൊലപ്പെടുത്തി ഘാനയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

Content Highlights:Senegalese goalkeeper allegedly killed by fraudsters

To advertise here,contact us