ഫിഫ അണ്ടർ 20 ലോകകപ്പിൽ മൊറോക്കയ്ക്ക് കിരീടം. ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ തോൽപിപ്പിച്ചത്. മൊറോക്കയുടെ ചരിത്രത്തിലെ ആദ്യ കിരീടം കൂടിയാണ്. ഏഴാം കിരീടമെന്ന അർജന്റീനയുടെ സ്വപ്നമാണ് പൊളിഞ്ഞത്.
ടൂർണമെന്റിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ അർജന്റീനയ്ക്ക് തുടക്കത്തിലെ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വന്നു. മൊറോക്കയുടെ മുന്നേറ്റ താരം യാസിർ സാബിരിയാണ് രണ്ട് ഗോളുകളും നേടിയത്.
ശേഷം ഗോൾ നേടാൻ അർജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഗോൾകീപ്പർ ഇബ്രാഹിം ഗോമിസ് ആഫ്രിക്കൻ കരുത്തർക്ക് വേണ്ടി നിർണായക സേവുകൾ നടത്തി.
Content Highlights:Morocco crowned champions of FIFA U-20 by beating argentina