ഹാട്രിക്കും അസിസ്റ്റും; 'ദി കംപ്ലീറ്റ് മെസി ഷോ' യിൽ മയാമിക്ക് തകർപ്പൻ ജയം

മേജർ ലീഗ് സോക്കറിൽ വമ്പൻ വിജയവുമായി ഇന്റർമയാമി.

മേജർ ലീഗ് സോക്കറിൽ വമ്പൻ വിജയവുമായി ഇന്റർമയാമി. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിൽ രണ്ടിനെതിരെ അഞ്ചുഗോളിന്റെ മിന്നും ജയമാണ് നാഷ്‌വില്ലെക്കെതിരെ മയാമി നേടിയത്.

ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്.

മത്സരത്തിൽ കളം നിറഞ്ഞ് കളിച്ച അർജന്റീന സൂപ്പർ സ്റ്റാർ ഒരു അസിസ്റ്റും നേടി. 34 ,61,81 മിനിറ്റുകളായിരുന്നു മെസ്സിയുടെ ഗോളുകൾ. സീസണിലെ 31-ാം ഗോളോടെ മെസ്സി ലീഗിലെ ടോപ് സ്കോറർ എന്ന സ്ഥാനം ഉറപ്പിച്ചു.

ഈ ജയത്തോടെ ഇന്റർ മിയാമിക്ക് ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞു. 66 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഫിലാഡൽഫിയയുമായുള്ള വ്യത്യാസം 65 പോയിന്റിലെത്തി ഒരു പോയിന്റായി കുറഞ്ഞു.

Content Highlights- messi hatrick and assist, big win for inter miami

To advertise here,contact us